Uncategorized

പിണറായി സർക്കാരിനെ താഴെയിറക്കാൻ പടനായകൻ’: കണ്ണൂരിൽ കെ. സുധാകരനു വേണ്ടി ഫ്ലെക്സുകൾ

കണ്ണൂർ ഡിസിസി ഓഫിസിന് മുന്നിൽ കെ. സുധാകരന് വേണ്ടി ഫ്ലെക്സ് ബോർഡ്. “പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്ലെക്സിൽ എഴുതിയിട്ടുണ്ട്. ഇന്നു രാവിലെയാണ് ഓഫിസിന്റെ മതിലിൽ ഫ്ലെക്‌സ് ബോർഡ് കണ്ടത്.
കണ്ണൂർ നിയോജക മണ്ഡലത്തിൽ

മത്സരിക്കണമെന്ന നിർബന്ധത്തിലാണ് കെ. സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. അന്തിമ തീരുമാനം ഇന്നറിയാം. ചർച്ചകൾക്കായി കെ. സുധാകരൻ ഡൽഹിയിലെത്തിയിട്ടുണ്ട്. സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കുന്നതിനിട വെള്ളിയാഴ്ച സുധാകരൻ അപ്രതീക്ഷിതമായി വീട്ടിലേക്കു മടങ്ങിപ്പോന്നിരുന്നു. തുടർന്ന് വൈകാരികമായി സമൂഹമാധ്യമത്തിൽ കുറിപ്പുമിട്ടു. ഇതോടെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലായിരുന്നു.
ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും സുധാകരന്റെ നിലപാട് വ്യക്തമാകുക. ഇതിനിടെയാണ് സുധാകരന് വേണ്ടി ഫ്ലെക്‌സുകൾ ഉയർന്നത്. ഇതിനു മുമ്പും സുധാകരനു വേണ്ടി ഇത്തരത്തിൽ ഫ്ലെക്‌സുകൾ ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button