വയനാട്-കരിന്തളം 400 കെ.വി. ലൈൻ നഷ്ടപരിഹാരം: ക ണ്ണൂരിനും ഉഡുപ്പി-കാസർഗോഡ് പാക്കേജ്

ഇരിട്ടി: കണ്ണൂർ ജില്ലയിലൂടെ കടന്നു പോ കുന്ന വയനാട്-കരിന്തളം 400 കെവി ലൈൻ പദ്ധതിയുടെ നഷ്ടപരിഹാര പാ ക്കേജ് പ്രഖ്യാപിച്ചു. ഒരു വർഷം മുന്പ് കെഎസ്ഇബി കൊണ്ടു വന്ന ഉഡുപ്പി-കാ സർഗോഡ് നഷ്ടപരിഹാര പാക്കേജിൽനി ന്ന് വലിയ മാറ്റമൊന്നുമില്ലാത്ത പാക്കേജാ ണ് കണ്ണൂരിനും പ്രഖ്യാപിച്ചിരിക്കുന്നത്. ലൈൻ കടന്നുപോകുന്ന കണ്ണൂർ ജില്ലയു ടെ 87 കിലോമീറ്റർ ദൂരത്തിന് പ്രത്യേക പാ ക്കേജ് വേണമെന്ന ആവശ്യം പരിഗണി ക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് ധൃതിപിടിച്ചുള്ള പാക്കേജാണ് മ ന്ത്രിസഭാ യോഗം പ്രഖ്യാപിച്ചതെന്ന് ആ ക്ഷേപമുണ്ട്. ഏതാനും മാസങ്ങൾക്ക് മു ന്പാണ് ഉഡുപ്പി-കാസർഗോഡ് പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. ഉഡുപ്പി-കാസർ ഗോഡ്, കാസർഗോഡ്-വയനാട് ട്രാൻസ്മി ഷൻ ലൈനുകൾ ഒരേ സംവിധാനത്തി ൻറെ ഭാഗമായതിനാൽ അതേ പാക്കേജ് കണ്ണൂരിലും തുടരാനാണ് മന്ത്രിസഭാ ഗത്തിൽ തീരുമാനമായത്.
ലൈൻ കടന്നുപോകുന്ന പ്രദേശത്തി ൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതക ൾ പരിഗണിക്കാതെയാണ് കണ്ണൂരിലെ പാക്കേജ് പ്രഖ്യാപിച്ചതെന്ന് ഭൂവുടമകളും കർഷകരും ചൂണ്ടിക്കാട്ടുന്നു. ഉഡുപ്പി-കാസർഗോഡ് മേഖലയിൽ ലൈൻ കട ന്നുപോകുന്ന പ്രദേശം ഭൂരിപക്ഷവും തരി ശു നിലങ്ങളും കൃഷിയിടങ്ങളുമല്ലാത്ത താണ്. എന്നാൽ കണ്ണൂരിൽ ലൈൻ കട ന്നു പോകുന്ന 87 കിലോമീറ്ററും ഫലഭൂയി ഷ്ടമായ കൃഷിയിടങ്ങളിലൂടെയാണ്. അ തു കൊണ്ടു തന്നെ ഉഡുപ്പി-കാസർഗോ ഡ് പാക്കേജിനെക്കാൾ എന്തുകൊണ്ടും കൂടുതൽ നഷ്ടപരിഹാരത്തിന് കണ്ണൂരിലെ ഭൂമിക്കുണ്ടെന്ന് കർഷകർ അഭിപ്രാ യപ്പെട്ടു. കണ്ണൂർ ജില്ലയ്ക്ക് പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാൻ കഴിയാത്തതാ ണെന്ന് സമരസമിതിയും കർഷകരും പറയുന്നു.
പാക്കേജിലെ നിർദേശങ്ങൾ ഇവയാണ്: S വർ സ്റ്റാൻഡിംഗ് ഏരിയയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ നാലിരട്ടിയുടെ (അതായ ത് ന്യായവിലയുടെ 340 ശതമാനം) 85ശത മാനം നഷ്ടപരിഹാരം നൽകും. റൈറ്റ് ഓ ഫ് വേ നഷ്ടപരിഹാരം ലൈൻ കോറിഡോ റിന്, ഭൂമിയുടെ ന്യായവിലയുടെ ഇരട്ടിയു ടെ (അതായത്, ന്യായവിലയുടെ 60%) 30% ആയിരിക്കും. മരം മുറിക്കൽ നഷ്ടപ രിഹാരം – മുറിച്ച് നീക്കം ചെയ്യേണ്ട മരങ്ങ ൾക്ക് നിലവിലുള്ള നിയമങ്ങൾ അനുസ രിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർ തീരുമാനി ക്കുന്ന നഷ്ടപരിഹാരം നൽകും. ലൈൻ ഇടനാഴി പരന്ന പ്രതലമാണെങ്കിൽ, 46 മീ റ്റർ വീതിക്ക് മരം മുറിക്കൽ നഷ്ടപരിഹാ രം കണക്കാക്കും. കുന്നിൻ പ്രദേശങ്ങളി ലും താഴ്വര പ്രദേശങ്ങളിലും ഇത് 30 മീറ്ററായി കണക്കാക്കും.
400 കെവി ട്രാൻസ്‌മിഷൻ ലൈനിന് കീഴി ലുള്ള നിലവിലുള്ള വീടുകളുടെ പൂർണ മായോ ഭാഗികമായോ നാശനഷ്ടങ്ങൾക്ക് (പിഡബ്ല്യുഡി എസ്റ്റിമേറ്റ് പ്രകാരം) പരമാ വധി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ന ൽകും. ഒരു സെൻറ് ഭൂമിയുടെ ന്യായവി ല 7000 രൂപയിൽ കുറവുള്ള പ്രദേശങ്ങ ളിൽ, ഒരു സെൻറിൻറെ ന്യായവില 7000 രൂപയായി ഉയർത്തി നഷ്ടപരിഹാരം കണ ക്കാക്കും.
ഓരോ ഭൂവുടമയ്ക്കും നൽകേണ്ട നഷ്ടപ രിഹാരം മാർഗനിർദേശങ്ങൾക്കനുസൃത മായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ നിർണയിക്കണം.ഇതുമായി ബന്ധപ്പെട്ട പ്രവ ർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗ ണ്ടുകളിലേക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതി നും കളക്ടർമാർ നടപടികൾ സ്വീകരിക്കണം.
കാസർഗോഡ്-വയനാട് 400 കെവി ട്രാൻ സ്‌മിഷൻ ലൈനിൻറെ നിർമാണത്തിനാ യി മാത്രം ഉദ്ദേശിച്ചിട്ടുള്ള പ്രത്യേക നഷ്ടപ രിഹാര പാക്കേജ് ഒരു പ്രത്യേക കേസായി അംഗീകരിക്കും. മറ്റ് പ്രസക്തമായ കേ സുകൾക്ക് ഇത് ബാധകമാകില്ല. കാസർ ഗോഡ്-വയനാട് 400 കെവി പ്രത്യേക നഷ്ട പരിഹാര പാക്കേജ് നടപ്പിലാക്കുന്നതിലൂ ടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ) വഹിക്കണം.
പതിരൊളിപ്പിച്ച പാക്കേജ്
വയനാട്-കരിന്തളം 400 കെവി വൈദ്യുതി ഇടനാഴിയുടെ പ്രത്യേക നഷ്ടപരിഹാര പാ ക്കേജിന് ശനിയാഴ്‌ച രാത്രി നടന്ന മന്ത്രി സഭ യോഗം അംഗീകാരം നൽകിയെങ്കി ലും പാക്കേജിൽ അവ്യക്തത തുടരുന്നു.വിശദാംശങ്ങൾ ഇനിയും വ്യക്തമാകാ ത്തത് കർഷകരെയും ഭൂവുമടകളെയും ആശങ്കയിലാക്കുന്നു. വയനാട് മുതൽ ക രിന്തളം വരെ വരുന്ന 125 കിലോമീറ്റർ പവ ർ ഹൈവേക്ക് 1500 ഏക്കറിൽ അധികം കൃഷിഭൂമിയാണ് നഷ്ടപ്പെടുക. കണ്ണൂർ ജി ല്ലയിലെ പേരാവൂർ, ഇരിക്കൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ലൈ ൯ പൂർണമായും കൃഷിഭൂമിയിലൂടെയാ ണ്. റബർ, തെങ്ങ്, കവുങ്ങ്, കുരുമുളക്, പ്ലാവ്, മാവ് തുടങ്ങി വർഷങ്ങളുടെ അധ്വാ നം കർഷകർക്ക് നഷ്ടപ്പെടും.തുടക്കം മുതലേ പ്രശ്‌നങ്ങൾ.
2016 ലാണ് 400 കെവി പവർ ഹൈവേ നിർ മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്ത രവ് ഇറങ്ങുന്നതും സർവേ നടത്തുന്ന തും. പ്രാരംഭ ഘട്ടത്തിൽ പദ്ധതി കടന്നു പോകുന്ന സ്ഥലം ഏതാണെന്നും എന്തൊ ക്കെയാണ് നഷ്ടപ്പെടുന്നതെന്ന കാര്യം പോലും കർഷകർക്ക് വ്യക്തമായിരുന്നി ല്ല. നടപടികൾ സുതാര്യവുമായിരുന്നില്ല. പല ഇടങ്ങളിലും കെഎസ്ഇബി കല്ലുക ളിട്ടപ്പോൾ മാത്രമാണ് ലൈൻ കടന്നു പോ കുന്ന സ്ഥലത്തെക്കുറിച്ച് ഭൂവുടമകൾ അറിഞ്ഞത്. 2023 ൽ ട്രാൻസ്ട്രിഡ് അധി കൃതർ ടവർ നിർമാണവുമായി ബന്ധപ്പെ ട്ട് കൃഷി ഭൂമിയിൽ നേരിട്ട് എത്തിയതോ ടെയാണ് കർഷകരും കർമസമിതി അം ഗങ്ങളും ചേർന്ന് തടയുകയും ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് പ്ര ഖ്യാപിക്കുകയും ചെയ്‌തത്.
നിരവധി ചർച്ചകൾ
പ്രതിഷേധം ശക്തമായതോടെ എംഎൽ എമാരായ സണ്ണി ജോസഫ്, സജീവ് ജോ സഫ് എന്നിവരുടെ നേതൃത്വത്തിൽ കർമ സമിതി നേതാക്കളും കർഷകരും ഉദ്യോ ഗസ്ഥ തലത്തിലും ജില്ലാകളക്ടറുടെ സാ ന്നിധ്യത്തിലും നിരവധി തവണ ചർച്ച നട ത്തി. ചർച്ചകൾ തീരുമാനത്തിലെത്താ ത്തതിനാൽ മന്ത്രിതലത്തിലും ചർച്ചകൾ നടന്നു. എങ്കിലും കർഷകരുടെ ആവശ്യ ങ്ങൾ വേണ്ട രീതിയിൽ ഒരിക്കലും പരിഗ ണിക്കപ്പെട്ടിരുന്നില്ല. സംസ്ഥാനത്തിൻറെ വൈദ്യുതി ക്ഷാം പരിഹരിക്കപ്പെടുന്ന പ ദ്ധതിയെന്ന് ആവർത്തിച്ചതല്ലാതെ നഷ്ടപ രിഹാരത്തെക്കുറിച്ച് വ്യക്തമായ മറുപടി ആരും നൽകിയുമില്ല. അതേ സമയം കെഎസ്ഇബിക്ക് വരുമാനം വർധിപ്പി ക്കുന്ന പദ്ധതിയിൽ സ്ഥലം നഷ്ടപ്പെടുന്ന വർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്ക ണമെന്നായിരുന്നു സ്ഥലം ഉടമകളുടെ ആവശ്യം.
നഷ്ടപരിഹാര പാക്കേജുകൾ
പദ്ധതി ആരംഭ ഘട്ടത്തിൽ വളരെ തുച്ഛ മായ നഷ്ട്ടപരിഹാര പാക്കേജാണ് കെഎ സ്ഇബി മുന്നോട്ടു വച്ചത്. ടവർ സ്ഥാപി ക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ ര ണ്ടിരട്ടിയുടെ 85 ശതമാനവും ലൈൻ കട ന്നുപോകുന്ന സ്ഥലത്തിന് ന്യായവിലയു ടെ രണ്ടിരട്ടിയുടെ 15 ശതമാനവും ആയി രുന്നു കെഎസ്ഇബി മുന്നോട്ടു വച്ച നഷ്ട പരിഹാരം. എന്നാൽ ലക്ഷങ്ങൾ വിലമതി ക്കുന്ന ഭൂമിക്ക് ഇത് തുച്ഛമായ നഷ്ടപരി ഹാരമായിരുന്നു. 40 മീറ്റർ വീതിയിൽ കട ന്നുപോകുന്ന ലൈനിന് കീഴെ യാതൊരു തരത്തിലുമുള്ള കൃഷി ഉൾപ്പെടെ നട ത്താൻ കഴിയില്ലായിരുന്നു.
ഇതിനെതിരെ കർഷകർ ശക്തമായി പ്ര തിഷേധിച്ചു. പദ്ധതിയുടെ പ്രവർത്തനം നടത്താൻ കഴിയാതെ വന്നതോടെ കെഎ സ്ഇബി കർണാടക മോഡൽ പാക്കേജ് കേരളത്തിലും നടത്താമെന്ന് സമ്മതിച്ചെ ങ്കിലും കർഷകർ സമ്മതിച്ചില്ല. കർണാട ക മോഡൽ പാക്കേജിൽ ടവർ സ്ഥാപക്കു ന്ന സ്ഥലത്തിന് ന്യായവിലയുടെ നാലിരട്ടി യുടെ 85 ശതമാനവും ലൈൻ കടന്നുപോ കുന്ന സ്ഥലത്തിന് നാലിരട്ടിയുടെ 15 ശത മാനവുമായിരുന്ന നഷ്ടപരിഹാരം. കേരള ത്തിൽ വേണ്ടത് കേരള മോഡൽ നഷ്ടപരി ഹാരം ആണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ കെഎസ്ഇബിയുടെ ഈ നഷ്ടപരിഹാര പാക്കേജും തള്ളുകയായിരുന്നു.
കർഷകരുടെ ആവശ്യം
വർഷങ്ങളുടെ അധ്വാനത്തിൻറെ ഫലമാ യ കൃഷിയും വരുമാന മാർഗവും നഷ്ടപ്പെ ടുന്ന കർഷകന് മാർക്കറ്റ് വില അടിസ്ഥാ നപ്പെടുത്തി നഷ്ടപരിഹാരം വേണമെന്നാ യിരുന്നു പ്രധാന ആവശ്യം. ഇതിനായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ കർ ഷകരും ആക്‌ഷൻ കൗൺസിൽ ഭാരവാ ഹികളും സംയുക്തമായി നടത്തിയ യോ ഗത്തിൽ രണ്ടു നിർദേശങ്ങളാണ് മന്ത്രി ക്ക് സമർപ്പിച്ചത്.




