കൂട്ടുപുഴയിൽ വെച്ച് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

ശനിയാഴ്ച പുലർച്ചെ കൂട്ടുപുഴയിൽ വച്ച് ഇരിട്ടി സബ് ഇൻസ്പെക്ടർ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശി ആർ പുഷ്പരാജനെ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോഴാണ് കാറിന്റെ ഉൾവശം പരിശോധിച്ചത് ഇതിൽ നിന്നാണ് 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രതി താമസിക്കുന്ന ഉളിക്കല്ലിലെ വാടകവീട്ടിൽ നിന്നും 5 ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ഇതിനു മുൻപും പുഷ്പരാജിനെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടിയിട്ടുണ്ട്. ഹോൾസെയിൽ ആയി കടകളിലേക്ക് ലഹരി ഉൽപ്പന്നങ്ങൾ കൊടുത്തു വരികയാണ് . തേനീച്ച കൃഷിക്കായാണ് പുഷ്പരാജ് മലയോരമേഖലയിൽ എത്തിയത്. പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചുവരികയാണ് . സംഘത്തിൽ ഇരിട്ടി സബ് ഇൻസ്പെക്ടർ
k ഷറഫുദ്ദീൻ, ഷിജിത്ത് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും റൂറൽ എസ് പി കോഡ് അംഗങ്ങളായ ഷിജോയ്, രജീഷ് കുമാർ, ജയദേവ് എന്നിവരും ഉണ്ടായിരുന്നു.



