Uncategorized
പേരാവൂർ സ്റ്റേഷൻ പരിധിയിൽ പോലീസ് റൂട്ട് മാർച്ച്

പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പേരാവൂർ പോലീസ് സബ് ഡിവിഷന് കീഴിലെ പേരാവൂർ ടൗൺ, നിടുംപൊയിൽ, കൊമ്മേരി എന്നിവിടങ്ങളിൽ പോലീസ് റൂട്ട്മാർച്ച് നടത്തി. കേന്ദ്ര സേനയടക്കമുള്ള റൂട്ട് മാർച്ചിന് പേരാവൂർ ഡി.വൈ.എസ്.പി. പി.ചന്ദ്രമോഹനൻ, ഇൻസ്പെക്ടർ എസ്.അസീം, സബ് ഇൻസ്പെക്ടർ മിനിമോൾ എന്നിവർ നേതൃത്വം നല്കി.




