Uncategorized

കഴക്കൂട്ടത്ത് പുലര്‍ച്ചെ വീടിന് തീപിടിച്ചു; ഉറങ്ങുകയായിരുന്ന വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button