Uncategorized

എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു; പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥിയാകും

മലപ്പുറം: എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്‌ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലേക്കെത്തിയ കെ എസ്‌ ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും.

മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഐഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.
ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നായിരുന്നു വിമർശനം. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഖലീമുദ്ദീനെയോ ടി എം സിദ്ദിഖിനെയോ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഒമ്പത് പേരുടെ കമ്മിറ്റിയിൽ എട്ടുപേരാണ് സക്കീറിനെ എതിർത്തത്.

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button