‘കേരളം മുന്നോട്ട്; 2047ൽ കേരളം രാജ്യത്തെ റോൾ മോഡലാകും’; ധനമന്ത്രി കെഎൻ ബാലഗോപാൽ
കേരളം 2047ൽ രാജ്യത്തെ റോൾ മോഡലാകുമെന്ന് സംസ്ഥാന ധനമനന്ത്രി കെഎൻ ബാലഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് വൻ നികുതി ചാട്ടമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. വികസന പദ്ധതികളുടെ ഗവേഷണത്തിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിർമാണത്തിൽ മികച്ച പുരോഗതിയാണ് കേളത്തിൽ. തുറമുഖ വികസനത്തിലും കേരളത്തിൽ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പുകൾ കേരളത്തിലാണെന്നും നിക്ഷേപങ്ങൾ വർധിക്കുമെന്നും മന്ത്രി പറഞ്ഞു. പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കുന്ന വ്യത്യസ്ത സെഷനുകളിൽ, രാജ്യമെമ്പാടുനിന്നുള്ള വിദഗ്ധർ വിഷയാവതരണം നടത്തും. ഡെവലപ്പ്ഡ് ഇന്ത്യ ബൈ 2047 ആർ വി ഓൺ ദ റൈറ്റ് ട്രാക്ക് , എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്ഫോർമേഷൻ, ഐപിഒ എ ഡീറ്റെയിൽഡ് ഡിസ്കഷൻ എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചകളാണ് കോൺക്ലെവിലെ പ്രധാന ആകർഷണം.