Uncategorized

മാക്കൂട്ടം ചുരത്തിൽ ചരക്കുലോറിമറിഞ്ഞ് 2പേർക്ക് പരിക്ക്

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ അടക്കം രണ്ടുപേർക്കു പരിക്കേറ്റു. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവർ ചിത്രദുർഗ്ഗ സ്വദേശി രാകേഷ് ( 24) നെ ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനനസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ലോറി ഉടമ ജഗദീഷിന് നിസ്സാരപരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ മാക്കൂട്ടം- പെരുമ്പാടി ചുരത്തിൽ പോലീസ് ചെക്ക് പോസ്റ്റിന് ഒരു കിലോമീറ്റർ മുകളിലായിട്ടായിരുന്നു അപകടം. ചിത്രദുർഗ്ഗായിൽ നിന്നും ആശുപത്രികളിലേക്കാവശ്യമായ സാധന സാമഗ്രികളുമായി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
പടം
മാക്കൂട്ടം ചുരത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ രാകേഷിനെ ആംബുലൻസിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപയിൽ എത്തിച്ചപ്പോൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button