25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നി​ർ​ത്തി​വ​ച്ച കെ​എ​സ്ആ​ർ​ടിസി ​ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും
Kerala

നി​ർ​ത്തി​വ​ച്ച കെ​എ​സ്ആ​ർ​ടിസി ​ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച ബ​സ് സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി പു​ന​ഃസ്ഥാ​പി​ക്കും. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ഡി​ടി​ഒ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു​മു​ള്ള രാ​ത്രി​കാ​ല കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്കും.

പ​യ്യ​ന്നൂ​ർ -പ​ഴ​യ​ങ്ങാ​ടി -ക​ണ്ണൂ​ർ റൂ​ട്ടി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, ത​ല​ശേരി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ർ​ടിസി ​അ​റി​യി​ച്ചു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ സ​ജീ​വ​മാ​ക്കാ​ൻ ആ​ർ​ടി ഒ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഉ​ൾ​നാ​ട​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ റൂ​ട്ട് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ആ​ർ​ടി​ഒ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​പ്ര​ശ്‌​നം പ​രി​ഗ​ണി​ച്ചാ​ണി​ത്.

ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. അ​ന​ർ​ട്ടി​നെ ഏ​ൽ​പി​ച്ച പി​ലാ​ത്ത​റ-​പാ​പ്പി​നി​ശേ​രി റോ​ഡി​ലെ സോ​ളാ​ർ ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ കി​ണ​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​തി​ർ​പ്പ് കാ​ര​ണ​മാ​ണ് പ്ര​വൃ​ത്തി ന​ട​ത്താ​നാ​വാ​ത്ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ കേ​ര​ള വ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​ൻ​സിം​ഗി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​താ​യി ക​ണ്ണൂ​ർ ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ കെ.​പി. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം. ​വി​ജി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ . ​പ്ര​കാ​ശ​ൻ, എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ് വാക്‌സിനേഷന്‍: 40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട……….

Aswathi Kottiyoor

കേരളത്തിലെ കോഴിക്കടകള്‍ ഇനി സ്മാര്‍ട്ടാകും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

സഹകരണമേഖല പുതിയകാലത്തെ ബദല്‍: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox