23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സ്ഥാപക ദിനം ആചരിച്ചു
Kelakam

സ്ഥാപക ദിനം ആചരിച്ചു

കേളകം:  ആദർശ ആത്മീയ ജീവിതത്തിലെ നേർപഥമായി  അനിഷേധ്യ പണ്ഡിത പ്രസ്ഥാനം  സമസ്ത  കേരള ജംഇയ്യത്തുൽ ഉലമ  96ാം സ്ഥാപക  ദിനത്തിൻെറ ഭാഗമായി  അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദിൽ മഹല്ല് പ്രസിഡന്റ് കെ.എസ്  കബീർ പതാക ഉയർത്തി. മഹല്ല് ഖത്തീബ് ഉസ്താദ് സിയാസ് യമാനി എടക്കര പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി വി.ഐ സമദ് അധ്യക്ഷനായി.  അലിക്കുട്ടി മൗലവി, പി.എം അബ്ദുൽ ഖാദർ മൗലവി, മഹല്ല് കമ്മിറ്റി മെമ്പർ മുഹമ്മദ് ഇർഫാൻ, സി.യു ജലാൽ, പി.എസ് സമദ്, എൻ.എൽ അനീസ്,  അർസൽ അസി  തുടങ്ങിയവർ  പങ്കെടുത്തു. തുടർന്ന്  നൂറുൽ ഹുദാ മദ്രസ്സ വിദ്യാർത്ഥികൾക്ക് മധുര പലഹാര വിതരണവും നടന്നു.

ഫോട്ടോ.  സമസ്ത  കേരള ജംഇയ്യത്തുൽ ഉലമ  സ്ഥാപക  ദിനത്തിൻെറ ഭാഗമായി  അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദിൽ മഹല്ല് പ്രസിഡന്റ് കെ.എസ്  കബീർ പതാക ഉയർത്തുന്നു. 

Related posts

കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി [ 80 ] നിര്യാതയായി.

Aswathi Kottiyoor

പ്രതിഷേധ മാർച്ചും ധർണ്ണയും

Aswathi Kottiyoor

കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox