24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അട്ടപ്പാടി മധു കൊലപാതക കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.*
Iritty

അട്ടപ്പാടി മധു കൊലപാതക കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.*

*
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. . നിലവിലെ അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

പ്രോസിക്യൂട്ടറെ മാറ്റണണെന്ന് മധുവിന്റെ അമ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്.

ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് കത്ത് നല്‍കിയത്.

Related posts

സ്വർണം വാങ്ങാൻ എത്തി ; 10 പവനുമായി മുങ്ങി

Aswathi Kottiyoor

സ്നേഹ സ്വാന്തന സ്പർശവുമായി ഇരിട്ടി എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി.

Aswathi Kottiyoor

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox