Uncategorized

എറണാകുളത്ത് ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു

എറണാകുളം ചെല്ലാനത്ത് ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് പ്രദേശത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കണ്ടക്കടവ് കാർത്ത്യായനി ക്ഷേത്രത്തിന് സമീപത്താണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ഷിബു പൊള്ളയിൽ, ടോണി പുളിയമ്പള്ളി, മെയ്ബി ക്ലാരൻസ് , ബിനു കല്ലുവീട്ടിൽ, ജോബൻ കൈതവളപ്പിൽ എന്നിവരുടെ വീടുകളാണ് തകർന്നത്.
വീടുകളുടെ മേൽക്കൂരകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി നാശനഷ്ടവും ഉണ്ടായി. വീട് തകർന്നവരെ പുലർച്ചെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button