Uncategorized
അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരന്‍. സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്നു. പാര്‍ട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നും പറയാന്‍ താന്‍ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രന്‍ ആണ്. പിന്തുണ നല്‍കുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




