Uncategorized

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടി. മെട്രോ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് എടുത്ത് മാറ്റിയത്. അതേസമയം വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പിന്നാലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ക്ഷണം ഉണ്ടായിരുന്ന മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്കുട്ടിയും അറിയിക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് ക്ഷണം കിട്ടിയതെന്ന് രാജേഷും സുഖമില്ലാത്തതിനാൽ പങ്കെടുക്കില്ലെന്ന് കൃഷ്ണൻ കുട്ടിയും അറിയിച്ചു. മുഖ്യമന്ത്രിയും പരിപാടിയിൽ എത്തില്ലെന്നാണ് വിവരം.

എന്നാൽ, മുസ്ലിം വോട്ടു ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ദിവസങ്ങൾക്ക് മുമ്പേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ പങ്കെടുക്കണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. ചടങ്ങില്‍ വരണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button