22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു
Kerala

ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു

ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി വിപുലപ്പെടുത്താനും ആരോഗ്യ ക്യാമ്പയിനുകൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. നവലിബറൽ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം കച്ചവടമായി മാറുമ്പോൾ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി കൊണ്ട് ബദൽ ഉയർത്തുകയാണ് സർക്കാർ. ജില്ലയിലെ 11 റവന്യൂ ബ്ലോക്കുകളിലും ഏകദിന ആരോഗ്യമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പികെ പ്രമീള അധ്യക്ഷത വഹിച്ചു.

Related posts

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ.

Aswathi Kottiyoor

നിയമസഭ: ചിത്രീകരണത്തിന് നിയന്ത്രണം

Aswathi Kottiyoor

കോവിഡ് മരണ നിർണയം: സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങൾ

Aswathi Kottiyoor
WordPress Image Lightbox