രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാർ; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിച്ചു

വിവാദ ആരോപണങ്ങളെ തുടർന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതും, സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയാണ്.
തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോൻ
ഉന്നയിച്ച വിവാദ ആരോപണങ്ങളിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഒത്തുതീർപ്പാക്കുമ്പോഴും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങൾ ഉയരുകയാണ്.
പിണറായി സർക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവർത്തിക്കാനാകില്ല. വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോൾ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം – അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീർപ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്ം നിലനിൽക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികൾ വേഗത്തിലാക്കിയ സർക്കാർ ഗണേഷിന്റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ്
പ്രചാരണത്തിൽ പ്രതിപക്ഷം ഉയർത്തും. പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാർത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതിൽ മുന്നണിയിൽ സിപിഐയ്ക്ക് ഉൾപ്പടെ എതിർപ്പുണ്ട്.




