Uncategorized

“വസന്തം വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി”; നാദാപുരത്ത് പി. വസന്തത്തിൻ്റെ സ്ഥാനാർഥിത്വത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ

കോഴിക്കോട്: നാദാപുരത്തെ പി. വസന്തത്തിൻ്റെ സ്ഥാനാർഥിത്വത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. ആകാശത്തു നിന്നും നൂലിൽ കെട്ടിയിറക്കുന്ന വസന്തം ഞങ്ങൾക്ക് വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി എന്ന് പോസറ്ററിൽ പറയുന്നു. എൽഡിഎഫ് വിജയം ഉറപ്പാക്കാൻ വസന്തത്തെ ഉപേക്ഷിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.

ഇന്നലെ രാത്രിയോടെയാണ് നാദാപുരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. “ആകാശത്തു നിന്നും നൂലിൽ കെട്ടിയിറക്കുന്ന വസന്തം ഞങ്ങൾക്ക് വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി”, “സംസ്ഥാന സെക്രട്ടറിയുടെ ആത്മ ബന്ധുത്വമല്ല, നാദാപുരത്തിൻ്റെ ആത്മാവിനെ തൊട്ടറിയുന്നവരാണ് ആവശ്യം”, “എൽഡിഎഫ് വിജയം ഉറപ്പാക്കാൻ വസന്തത്തെ ഉപേക്ഷിക്കണം” എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിൽ ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരുകളില്ല.

നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസിൻ്റെ അടക്കമുള്ളവരുടെ പേരുകൾ നാദാപുരത്ത് ഉയർന്നുവന്നിരുന്നു. ഇ.കെ. വിജയനാണ് കഴിഞ്ഞ മൂന്ന് ടേമുകളിലായി അവിടെ മത്സരിച്ച് ജയിച്ച് എംഎൽഎ ആയിട്ടുള്ളത്. ടേം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കാലാവധി പൂർത്തിയായതോടെയാണ് മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കുന്നത്. മഹിളാ സംഘം സംസ്ഥാന പ്രസിഡൻ്റും മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ഭാര്യയുമാണ് പി. വസന്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button