Uncategorized

റിയാദ് അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദിയിലെ അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒരു ശുചീകരണ കമ്പനിയുടെ തൊഴിലാളി ക്യാമ്പ് കോമ്പൗണ്ടിലാണ് മിസൈൽ പതിച്ചത്. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്നും ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സൗദി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. താമസസ്ഥലത്തിന് വലിയ രീതിയിലുള്ള നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇതേസമയം തന്നെ അരാംകോയുടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണവും സൗദി സേന പരാജയപ്പെടുത്തി. മരുഭൂമിയിൽ വെച്ച് തന്നെ ഡ്രോൺ തകർക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സിവിൽ ഡിഫൻസ് കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button