Uncategorized
ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ് ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു
ചുങ്കക്കുന്ന്: ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രീ പ്രൈമറി കലോത്സവം കിഡ്സ് ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം കിഡ്സ് ഫെസ്റ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഹെഡ്മാസ്റ്റർ ഇ.ആർ വിജയൻ, മെമ്പർ തോമസ് പൊട്ടനാനിയിൽ, ബി.ആർ.സി കോർഡിനേറ്റർ അതുല്യ എൻ, എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി ബിബിൻ, സീനിയൻ അദ്ധ്യാപകൻ ഷാവു കെ വി, പ്രീ പ്രൈമറി അധ്യാപിക ബിൻസി മോൾ വി വി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി.