26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കുടിൽകെട്ടി ‘ പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല
Kelakam

കുടിൽകെട്ടി ‘ പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല

കണിച്ചാർ :ജനവാസമേഖലകളെ പരിസ്ഥിതിലോക മേഖലയിൽ ഉൾപ്പെടുത്തുന്ന ബഫർ സോൺ സുപ്രീം കോടതി വിധിക്കെതിരെയാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘കുടിൽകെട്ടി’ പ്രതിഷേധിച്ചത്.

ബഫർസോൺ നിയമം പിൻവലിക്കുക,വന്യമൃഗ ശല്യങ്ങൾക്ക് പരിഹാരം ഉടനടി നടപ്പാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

മനുഷ്യന്റെ നിലനിൽപ്പിനേക്കാൾ മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളാണ് സർക്കാർ സംവിധാനങ്ങൾ ആവിഷ്‌കരിക്കുന്നതെന്നും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും കർഷകജനതയുടെ കാര്യത്തിൽ പിന്തിരിപ്പൻ നയമാണെന്നും പ്രതിഷേധയോഗത്തിൽ അഭിപ്രായമുയർന്നു.

സമരം അഡ്വ :സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപതാ ഡയറക്ടർ ജിൻസ് വാളിപ്ലാക്കൽ, മുൻ രൂപതാ പ്രസിഡന്റ്‌ വിപിൻ ജോസഫ്, മേഖലാ പ്രസിഡന്റ്‌ അഖിൽ ഡൊമിനിക്, മേഖലാ ഡയറക്ടർ ഡോ : ഫാ സന്തോഷ്‌ നെടുങ്ങാട്ട്, ഫാ :അജീഷ് അയലാറ്റിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു

Aswathi Kottiyoor

കൊട്ടിയൂർ-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് മമ്പറത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox