24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം തുടങ്ങി
Kerala

കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം തുടങ്ങി

ജീവനക്കാർ സമരം തുടരുന്നതിനിടെ ശമ്പളവിതരണം ആരംഭിച്ച്‌ കെഎസ്‌ആർടിസി മാനേജ്‌മെന്റ്‌. മെയിലെ ശമ്പളമാണ്‌ ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്‌. വെള്ളി വൈകിട്ടോടെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക്‌ പണം നിക്ഷേപിക്കാൻ നടപടി തുടങ്ങി. മറ്റുജീവനക്കാർക്ക്‌ വരും ദിവസങ്ങളിലും നൽകുമെന്ന്‌ അധികൃതർ അറിയിച്ചു.

അതേസമയം കെഎസ്‌ആർടിസിയുടെ പക്കൽ 54 കോടി രൂപയാണ്‌ ഉള്ളത്‌. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 30 കോടികൂടി വേണം. ശമ്പളവിതരണം ആരംഭിച്ചെങ്കിലും സമരത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ കെഎസ്‌ആർടിഇഎ അറിയിച്ചു. ചീഫ്‌ ഓഫീസിന്‌ മുന്നിൽ അനിശ്‌ചിതകാല ധർണ തുടരും. എല്ലാ മാസവും അഞ്ചിനകം ശമ്പളം വിതരണം ചെയ്യണമെന്നാണ്‌ ആവശ്യം. തിങ്കളാഴ്‌ച ചീഫ്‌ ഓഫീസ്‌ വളയും.

Related posts

പേപ്പർ തിരുകിക്കയറ്റി ബ്ലോക്കാക്കും; സഹായിക്കാനെത്തി പണം തട്ടും: എടിഎം തട്ടിപ്പ് നടത്തിവന്ന പ്രതി പിടിയിൽ

Aswathi Kottiyoor

വിധി കവർന്നെടുത്ത സൂരജിനരികെ ഭാര്യ മിഥുനയ്ക്കും അന്ത്യവിശ്രമം; അന്ത്യാഞ്ജലി അർപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ.

Aswathi Kottiyoor

റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലും; അക്ഷയ വഴി അപേക്ഷിക്കാം.

Aswathi Kottiyoor
WordPress Image Lightbox