Uncategorized

ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല, ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് മുന്നറിയിപ്പുമായി പിണറായി

ആലപ്പുഴ: ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയൻ. ആലപ്പുഴയിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് പ്രതിനിധി സമ്മേളനത്തിൽ പിണറായി പറഞ്ഞു. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്‍റെ പിന്തുണ കിട്ടുമെന്ന് കരുതരുത്.നഷ്ടപ്പെട്ടുപോയ വോട്ട് തിരിച്ചു പിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. വോട്ട് ചോർച്ചയിൽ സംഘടനാപരമായ പരിശോധന നടന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാൻ ദേശാഭിമാനിയുടെ പ്രചാരണം ഊർജിതമാക്കണമെന്നും പ്രതിനിധികളോട് പിണറായി ആവശ്യപ്പെട്ടു.

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഹരിപ്പാട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന ജില്ലാസെക്രട്ടറിയേറ്റ് അംഗം ജി വേണുഗോപാൽ പതാക ഉയർത്തി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കും. 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 15 ഏരിയ കളിൽ നിന്ന് 407 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാകമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ മുതിർന്ന നേതാവ് ജി.സുധാകരൻ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധി അല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button