24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജപ്പാനിൽ തൊഴിലവസരം: പ്രത്യേക കേരള ഡെസ്‌ക്ക് ഗുണം ചെയ്യും
Kerala

ജപ്പാനിൽ തൊഴിലവസരം: പ്രത്യേക കേരള ഡെസ്‌ക്ക് ഗുണം ചെയ്യും

ജപ്പാനിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ കൂടുതൽ മലയാളികൾക്ക് പ്രാധാന്യം നൽകുന്നതിനായി പ്രത്യേക കേരള ഡെസ്‌ക് രൂപവത്ക്കരിക്കുന്നത് ഗുണം ചെയ്യുമെന്ന് ലോക കേരള സഭയിൽ അഭിപ്രായം. ഏഷ്യൻ രാജ്യങ്ങളും പസഫിക് രാജ്യങ്ങളും എന്ന മേഖലാതല ചർച്ചയിലായിരുന്നു ഈ നിർദ്ദേശം.

വിനോദ സഞ്ചാര മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി മറ്റ് പല രാജ്യങ്ങളിലെയും മാതൃകകൾ സ്വീകരിച്ചു മികച്ച പദ്ധതികൾ നടപ്പാക്കണം. ഇതോടൊപ്പം അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി വിനോദ സഞ്ചാരം കൂടുതൽ ആകർഷകമാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണമെന്നും അഭിപ്രായമുയർന്നു. കേരളത്തിന്റെ തനത് കലകൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം.

ഇൻഡോനേഷ്യ, ഹോങ്കോങ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നത് ഗുണം ചെയ്യും. വിദേശ രാജ്യങ്ങളിലെ സാധ്യതകൾ തേടുന്ന മലയാളികൾ വിസാ തട്ടിപ്പുകളിൽ പെടുന്ന സാഹചര്യം വർധിച്ചുവരികയാണ്. പല രാജ്യങ്ങളിലെയും വിസാ നിയമങ്ങൾ വ്യത്യസ്തമാണെന്നിരിക്കെ ഇവയെക്കുറിച്ചു കൂടുതൽ സുതാര്യത ഉറപ്പ് വരുത്താൻ നോർക്ക മുന്നോട്ടുവരണം. കാർഷിക ഉത്പന്നങ്ങളെ സംസ്‌കരിച്ചുകൊണ്ട് പുതിയ ഉത്പന്നങ്ങൾ തയ്യാറാക്കി വിദേശ വിപണിയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്ന വിയറ്റ്‌നാം മാതൃക കേരളത്തിനും സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായമുയർന്നു.

Related posts

ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ

Aswathi Kottiyoor

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

Aswathi Kottiyoor

കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox