28.5 C
Iritty, IN
September 12, 2024
  • Home
  • Kerala
  • ബഫർ സോൺ സമര സന്നാഹ ബൈക്ക് റാലിയുമായി കെസിവൈഎം
Kerala

ബഫർ സോൺ സമര സന്നാഹ ബൈക്ക് റാലിയുമായി കെസിവൈഎം

കാർഷിക മേഖലകൾ ബഫർ സോണായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റ ജനവിരുദ്ധ നിലപാടുകൾ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെയും കാർഷിക ഭൂമി വനഭൂമി ആക്കി മാറ്റുന്നതിന് വേണ്ടി കപട പരിസ്ഥിതി വാദികൾ നടത്തുന്ന സംഘടിത ശ്രമങ്ങൾക്കെതിരെയും കെസിവൈഎം തലശ്ശേരി അതിരൂപത ഇന്ന് പൈസക്കരി മുതൽ പയ്യാവൂർ വരെ സമരാഹ്വാന ബൈക്ക് റാലി സംഘടിപ്പിച്ചു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവൺമെന്റും നീതി ന്യായ വ്യവസ്ഥയും ഏകപക്ഷീയമാകാതെ നീതിപൂർവം പ്രവർത്തിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ പൈസക്കരിയിൽ ഫ്ളാഗ് ഓഫ് നിർവഹിച്ചു കൊണ്ട് പറഞ്ഞു. പൈസക്കരി ഫൊറോന വികാരി ഫാ നോബിൾ ഓണംകുളം മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റ്യൻ കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻറ് ജോയൽ ജോസഫ് തൊട്ടിയിലിന്റെ നേതൃത്വത്തിൽ നൂറുകണക്കിനു യുവജനങ്ങൾ സമര സന്നാഹ ബൈക്ക് റാലിയിൽ പങ്കെടുത്തു. ഈ സമരം അനേകം സമര പരിപാടികളുടെ ഒരു തുടക്കം മാത്രമാണ് എന്ന് അതിരൂപത പ്രസിഡണ്ട് അറിയിച്ചു. പൈസക്കരി ഫൊറോനയുടെ ആതിഥേയത്വത്തിൽ നടന്ന പരിപാടിയിൽ കെ. സി. വൈ എം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, സംസ്ഥാന സെക്രട്ടറി ഷിജോ നിലയ്ക്കപ്പള്ളിൽ, ഫൊറോന പ്രസിഡന്റ് ജിതിൻ ചേലനിരപ്പേൽ എന്നിവർ പ്രസംഗിച്ചു. സി. ജെ അഖിൽ, സരിക, നീന, ടോമിൻ, സോജോ, ജിബിൻ, ജിനു, ജോബിൻ എന്നിവർ നേതൃത്വം നൽകി

Related posts

19ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ നാളെ തുടക്കം

Aswathi Kottiyoor

ദക്ഷിണ കൊറിയൻ ചരക്കുകപ്പലിടിച്ച്‌ മീൻപിടിത്തബോട്ട്‌ തകർന്നു

Aswathi Kottiyoor

എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം; നിയമസഭ പ്രമേയം പാസാക്കി

Aswathi Kottiyoor
WordPress Image Lightbox