വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനൊരു സുരക്ഷിതയിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമാണം.
ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി, 40 ശുചിമുറികൾ, അറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ നാല് മുറികൾ, ഓപ്പൺ ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്പോർട്സ് കൗൺസിലുമായി ചേർന്ന് ജിംനേഷ്യവും ഒരുക്കുന്നുണ്ട്.
24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക വാങ്ങിയാണ് സൗകര്യം ലഭ്യമാക്കുക. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ലോഡ്ജ് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു.
previous post