Uncategorized
മയക്കുമരുന്നുമായി യുവതികൾ പിടിയിൽ
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരെയാണ് പിടികൂടിയത്.കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണേക്കര ഭാഗത്തുള്ള ലോഡ്‌ജിൽ നർക്കോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 4.9362 ഗ്രാം എം.ഡി.എം.എ.യുമായി ഇരുവരും പിടിയിലായത്.