മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലം
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലം. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്നും മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേസമയം ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധ സമിതിചെയര്‍മാന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലാണ് അതിര്‍ത്തി നിര്‍ണയം നടത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സര്‍വേ കല്ലിട്ടത്.