Uncategorized
പേരാവൂർ പിടിക്കാൻ കെ.കെ.ശൈലജ; നടക്കാൻ പോകുന്നത് ഹെവി വെയിറ്റ് പോരാട്ടം

കണ്ണൂർ: പേരാവൂരിൽ കെ.കെ.ശൈലജയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിൻ്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ എൽഡിഎഫിൻ്റെ ശക്തയായ സ്ഥാനാർഥിയായി കെ.കെ.ശൈലജ എത്തുന്നതോടെ പേരാവൂരിൽ കടുത്ത പോരാട്ടമാണ് നടക്കുക.
കെ.കെ.ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ വി.കെ.സനോജിന് നൽകിയേക്കുമെന്നാണ് സൂചന. തളിപ്പറമ്പിൽ പി.കെ ശ്യാമള സ്ഥാനാർഥിയാകും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.




