30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെല്ല്‌ സംഭരണം : കേരളത്തിൽ 8.60 രൂപ കൂടുതൽ നൽകി
Kerala

നെല്ല്‌ സംഭരണം : കേരളത്തിൽ 8.60 രൂപ കൂടുതൽ നൽകി

കേരളത്തിൽ നെല്ല്‌ സംഭരിക്കുന്നത്‌ മറ്റ്‌ സംസ്ഥാനങ്ങൾ സംഭരിക്കുന്ന വിലയേക്കാൾ 8.60 രൂപ കൂടുതൽ നൽകി. ഒരുകിലോ നെല്ലിന്‌ 19.40 രൂപമാത്രമാണ്‌ കേന്ദ്രം പ്രഖ്യാപിച്ച സംഭരണവില (എംഎസ്‌പി). എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 8.60 രൂപ സബ്‌സിഡികൂടി കർഷകർക്കുനൽകി 28.12 രൂപയ്‌ക്കാണ്‌ കേരളത്തിൽ നെല്ല്‌ സംഭരിക്കുന്നത്‌. ഇതിൽ 12 പൈസ കൈകാര്യച്ചെലവാണ്‌. 2022–-23 വർഷത്തേക്ക്‌ സംസ്ഥാന സർക്കാർ പുതിയ ബജറ്റിൽ സബ്‌സിഡി 20 പൈസ വർധിപ്പിച്ചിട്ടുണ്ട്‌. അത്‌ അടുത്ത ഒന്നാംവിളമുതൽ കർഷകർക്ക്‌ ലഭിക്കും. തമിഴ്‌നാട്ടിൽ കേന്ദ്രം പ്രഖ്യാപിച്ച സംഭരണവിലയായ 19.40 രൂപ മാത്രമാണ്‌ കർഷകർക്ക്‌ ലഭിക്കുന്നത്‌. അതുകൊണ്ടാണ്‌ തമിഴ്‌നാട്ടിലെ കർഷകർ പാലക്കാട്ട്‌ നെല്ലുകൊണ്ടുവന്ന്‌ കേരളത്തിൽ സംഭരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ വ്യാഴം വരെ ലഭിച്ച പിആർഎസ്‌ (കൈപ്പറ്റ്‌ രസീത്‌) പ്രകാരം മുഴുവൻ തുകയും സപ്ലൈകോ അധികൃതർ കർഷകർക്ക്‌ വിതരണം ചെയ്‌തു. 26,503 കർഷകർക്ക്‌ 305.145 കോടി രൂപ വിതരണത്തിന്‌ നൽകിക്കഴിഞ്ഞു. അക്കൗണ്ടിൽ പിശകുള്ളവ മാത്രമാണ്‌ നൽകാത്തത്‌.

Related posts

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

Aswathi Kottiyoor

ജല അഥോറിറ്റി പൈപ്പിടൽ ജോലികൾ ഡിസംബറിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

വാർഡ്തല സമിതികൾ ശക്തമാക്കും, ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കും

Aswathi Kottiyoor
WordPress Image Lightbox