കണ്ണൂർകേരള

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ണ്ണൂര്‍ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി ഓഫീസിന്റെ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാന്‍ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയര്‍ത്തി. വനിതാ പ്രവര്‍ത്തകരടക്കം 50 തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button