Uncategorized

ആനകളെ വനാതിർത്തി യിലേക്ക് മാറ്റി ആന മതിൽ എത്രയും വേഗം പൂർത്തിയാക്കുക.

കണ്ണൂർ: ആറളം ഫാമിൽ പത്താം ബ്ലോക്കിൽ ആനയുടെ ചവിട്ടേറ്റ് അനീഷ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് ആ മേഖലയിൽ താമസിക്കുന്ന ആദിവാസികളോട് സർക്കാർ പുലർത്തുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് .
പുലർച്ച നാല് മണിക്ക് സ്വന്തം വീട്ടുമുറ്റത്ത് പ്രാഥമിക ആവശ്യം നിർവഹിക്കാൻ ഇറങ്ങിയ അനീഷാണ് കൊല്ലപ്പെട്ടത് .
എല്ലാ സമയത്തും ജനവാസ മേഖലയിലൂടെ ആനകളുടെ സൗര്യ വിഹാരം ഉണ്ടായിട്ടും അധികൃതർ പുലർത്തുന്ന അനാസ്ഥ മാപ്പർഹിക്കാത്തതാണ്.

കഴിഞ്ഞ മാസങ്ങൾക്ക് മുമ്പാണ് ദമ്പതികൾ ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടത് അത്യാഹിതം നടക്കുമ്പോൾ പ്രസ്താവനയിറക്കി സായൂജ്യമടയുകയാണ് ഭരണകൂടം . മുഴുവനാനകളെയും വനാതിർത്ഥിയിലേക്ക് മാറ്റി ആന മതിൽ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു അനീഷിന്റെ വീട് സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി. . ജില്ലാ വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ഇoതിയാസ്, ഷാജഹാൻ ഐച്ചേരി, ജില്ലാ കമ്മിറ്റിയംഗം സാബിറ ടീച്ചർ, പേരാവൂർ മണ്ഡലം നേതാക്കളായ ഷക്കീബ് കേളോത്ത്, ഷഫീർ ആറളം, സുബൈർ ഇരിട്ടി, ആറളം യൂണിറ്റ് പ്രസിഡണ്ട് കെ സയ്യിദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button