23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നും മുക്തമാക്കാനുള്ള സമീപനങ്ങൾ ജയിലധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
ചിലർ ആദ്യമായി റിമാൻഡ് ചെയ്യപ്പെട്ട് ജയിലേക്ക് എത്തുമ്പോൾ കൊടുംകുറ്റവാളികളുമായി കൂട്ട് കൂടി കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസിൽ കണ്ട് കൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം.

കുറ്റവാളികളെ കുറ്റകൃത്യങ്ങളോട് വിട പറയിപ്പിക്കാൻ ഈ കാര്യത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നല്ല ശ്രദ്ധ വേണം. വ്യായാമം, വായന തുടങ്ങിയവയെ പ്രോൽസാഹിപ്പിച്ചാൻ കുറ്റവാളികളുടെ മനസിനെ ആരോഗ്യ പരമാക്കാൻ കഴിയും അത്തരം അന്തരീക്ഷം ജയിലിൽ ഉണ്ടാക്കിയെടുത്ത് കുറ്റകൃത്യങ്ങളെ കുറിച്ച് ചിന്തികാതിരിക്കാൻ കുറ്റവാളികളുടെ മനസിനെ പ്രാപ്തമാക്കണം.
ജയിലിനെ മാതൃകാ പരമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാക്കാൻ തുടക്കം മുതൽ ശ്രദ്ധിക്കണം. റിമാൻഡ് തടവുകാരെ കുറ്റവാളികളായി കാണാൻ പാടില്ല. വിധി വരുന്നത് വരെ അവർ കുറ്റാരോപിതരാണ്. അത് ഉൾകൊണ്ടുള്ള സമീപനം അവരോട് ജയിൽ അധികൃതർ സ്വീകരിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രി പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ടാണ് സബ്ജയലിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ജയില്‍ മുറികളും പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയില്‍ നിര്‍മിച്ചത്.
തലശ്ശേരിയില്‍ സബ്ജയില്‍ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയില്‍ പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പഴയസബ്ജയില്‍ 3. 30 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് സ്പെഷല്‍ സബ്ജയിലാക്കിയത്.

50 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതികളില്‍ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാന്‍ഡ് ചെയ്യുക. കൂറ്റന്‍ ചുറ്റുമതിലും തടവുകാര്‍ക്കുള്ള ശുചിമുറികളും അടുക്കളയും സ്റ്റോര്‍ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിര്‍മിച്ചിട്ടുണ്ട് കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ കെ പി മോഹനൻ എം എൽ എ അദ്ധ്യക്ഷനായി. ഡേ: വി ശിവദാസൻ എം പി മുഖ്യാതിഥിയായി. പി ഡബ്ല്യൂ ഡി എറണാകുളം കെട്ടിടവിഭാഗം സൂപ്രണ്ട് എഞ്ചിനിയർ ടി എസ് സുജാ റാണി സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണി ജോസഫ് എം എൽ എ , കുത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജാത ടീച്ചർ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് ആർ ഷീല , നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ ലിജി സജേഷ് , പ്രിസൺസ് ആന്റ് കറക്ഷൻ സർവ്വീസസ് ജനറൽ ഡയറക്ടർ സുദേഷ് കുമാർ , തലശ്ശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് ജോബിൻസെബാസ്‌റ്റ്യൻ, ജയിലാസ്ഥാനകാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാർ , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ , കെ ജെ ഇ ഒ എ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെ ജെ എസ് ഒ എ ജനറൽ സെക്രട്ടറി പി വി ജോഷി ഉത്തര മേഖലാ ജയിൽ ഡി ഐ ജി സാം തങ്കപ്പൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സബന്ധിച്ചു.

Related posts

കാരവൻ ഇറക്കാം; സർക്കാർ തരും ഏഴരലക്ഷം

Aswathi Kottiyoor

സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു

Aswathi Kottiyoor

മാസ്കില്ലെങ്കിൽ വിമാനയാത്ര വിലക്കണമെന്നു കോടതി

Aswathi Kottiyoor
WordPress Image Lightbox