23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോക പരിസ്ഥിതി ദിനം: കാലാവസ്ഥാ അസംബ്ലി നാളെ (ജൂൺ 06)
Kerala

ലോക പരിസ്ഥിതി ദിനം: കാലാവസ്ഥാ അസംബ്ലി നാളെ (ജൂൺ 06)

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പി.എസ്)) വിഭാഗവും യൂനിസെഫും സംയുക്തമായി നാമ്പ് എന്ന പേരിൽ കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച അവബോധം വളർത്തുന്നതിനായി കുട്ടികൾക്കും യൂവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 6നു രാവിലെ 10നു നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. സ്പീക്കർ എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, യുനിസെഫ് സോഷ്യൽ പോളിസി മേധാവി ഹ്യൂൻ ഹീ ബാൻ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ടു നാലിനു ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാജീവൻ, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കമ്മിഷണർ ഡോ. എ. കൗശിഗൻ, യൂത്ത് ലീഡൽഷിപ്പ് അക്കാദമി ഡയറക്ടർ ഡോ. ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

Related posts

മാങ്ങാട്ടിടത്തെ കുട്ടികള്‍ക്ക് ഇനി കൃഷിയാണ് ലഹരി

Aswathi Kottiyoor

*🚫കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.🚫*

റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox