27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂര്‍- ബംഗളൂരു സെക്ടറില്‍ കൂടുതൽ വിമാന സര്‍വീസുകൾ
Kerala

കണ്ണൂര്‍- ബംഗളൂരു സെക്ടറില്‍ കൂടുതൽ വിമാന സര്‍വീസുകൾ

ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചതോടെ കണ്ണൂര്‍ – ബംഗളൂരു സെക്ടറില്‍ വലിയ വിമാന സര്‍വീസ് കൂടുതല്‍ തുടങ്ങുന്നു. ഞായര്‍ ഒഴികെ ദിവസം രണ്ടു സര്‍വീസ് ബംഗളൂരുവിലേക്ക് നടത്തും.

ഇന്ന് മുതലാണ് എയര്‍ ബസ് എ320 വിഭാഗത്തില്‍പ്പെടുന്ന 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം കണ്ണൂര്‍-ബംഗളൂരു സെക്ടറില്‍ ഉപയോഗിച്ചത്. നിലവില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എടിആര്‍ 72 വിഭാഗത്തില്‍പ്പെടുന്ന വിമാനം കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ആടുത്ത ആഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ആഴ്ചയില്‍ 13 വീതം സര്‍വീസ് കണ്ണൂര്‍ – ബംഗളുരു സെക്ടറില്‍ ഉണ്ടാകും. നിലവില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ്.

Related posts

നോളജ് എക്കോണമി; ജില്ലാതല ഉദ്ഘാടനം നടന്നു

ആഭിചാരക്കൊല: രണ്ടാംകുറ്റപത്രം ഈയാഴ്‌ച

Aswathi Kottiyoor

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്ന് വീ​ണ്ടും തു​റ​ക്കും; അ​ധ്യ​യ​നം വൈ​കി​ട്ട് വ​രെ

Aswathi Kottiyoor
WordPress Image Lightbox