• Home
  • Kerala
  • യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി
Kerala

യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂൺ അഞ്ചിനു നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി പരീക്ഷാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. പരീക്ഷ സമയത്തിനു 10 മിനുട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കു. ഡൗൺലോഡ് ചെയ്ത് അഡ്മിറ്റ് കാർഡിനൊപ്പം അഡ്മിറ്റ് കാർഡിൽ നൽകിയ ഫോട്ടോയുള്ള ഐഡിന്റിറ്റി കാർഡും കയ്യിൽക കരുതണം.
ഉത്തരസൂചിക പൂരിപ്പിക്കാൻ കറുത്ത ബാൾപോയിന്റ് പേന ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ, കാൽക്കുലേറ്ററുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നത് വരെ പരീക്ഷാർത്ഥികൾക്ക് പുറത്തുപോകാൻ അനുവാദം ഇല്ല. കോവിഡ് പോസിറ്റീവായിട്ടുള്ള പരീക്ഷാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. നിർബന്ധമായും മാസ്‌ക് ധരിച്ച് മാത്രമെ പരീക്ഷ സെന്ററിൽ പ്രവേശിക്കാൻ പാടുള്ളു.

Related posts

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള​അ​ക്ര​മം: ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കരുതൽ ഡോസ് അനുബന്ധരോഗം ഉള്ളവർക്ക്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

Aswathi Kottiyoor

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്രം വി​ദേ​ശ​യാ​ത്ര, വാ​ഹ​നം വാ​ങ്ങൽ

Aswathi Kottiyoor
WordPress Image Lightbox