Uncategorized

എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം, ‘ രോ​ഗപകർച്ച അസ്വാഭാവികമായില്ല’

ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോ​ഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോ​ഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോ​ഗപകർച്ച ഇല്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി മാർ​ഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോ​ഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോ​ഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button