24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വര്‍ണ വില ഉയര്‍ന്നു*
Kerala

സ്വര്‍ണ വില ഉയര്‍ന്നു*

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നത്. 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവസാന വാരത്തില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണ വില ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയായി. ഇന്നലെ 25 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 5 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയായി.

Related posts

വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകം

Aswathi Kottiyoor

പി.എൻ.ശ്രീനിവാസൻ അനുസ്മരണവും ചരമ വാർഷികവും

Aswathi Kottiyoor

പ​രി​പ്പു​തോ​ട് സ​ർ​വീ​സി​നെ ഹി​റ്റാ​ക്കി കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​യ്മ

Aswathi Kottiyoor
WordPress Image Lightbox