20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വേണം വേഗറെയിൽ; കേരളത്തിൽ വാഹനപ്പെരുപ്പമെന്ന് സർവേ
Kerala

വേണം വേഗറെയിൽ; കേരളത്തിൽ വാഹനപ്പെരുപ്പമെന്ന് സർവേ

സിൽവർ ലൈനിന്റെ അടിയന്തര പ്രാധാന്യം ഓർമിപ്പിച്ച്‌ കേന്ദ്ര കുടുംബാരോ​ഗ്യ മന്ത്രാലയ സർവേ. കേരളത്തിലെ റോഡിന് താങ്ങാനാകാത്തവിധം വാഹനപ്പെരുപ്പമുണ്ടെന്നാണ്‌ റിപ്പോർട്ട്‌. കേരളത്തിൽ നാലിൽ ഒരു കുടുംബത്തിന്‌ കാറുണ്ട്‌(26 ശതമാനം). ഇന്ത്യൻ ശരാശരി എട്ടുശതമാനമാണ്‌. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത്‌ റോഡിന്‌ സ്ഥലമേറ്റെടുക്കാൻ പരിമിതി ഏറെയാണ്‌.

കാറുള്ള കുടുംബങ്ങളിൽ ഒന്നാം സ്ഥാനം ഗോവയ്‌ക്കാണ്‌ (46 ശതമാനം). പനാജി, പോണ്ട പോലുള്ള നഗരങ്ങൾ ഒഴിച്ചാൽ അവിടെ ജനസാന്ദ്രത കുറവാണ്‌. കാറിന്റെ ഇരട്ടിയാണ്‌ കേരളത്തിലെ ഇരുചക്ര വാഹനങ്ങൾ. ഇവ പുറന്തള്ളുന്ന കാർബൺ വായുമലിനീകരണം ഗുരുതര ആരോഗ്യപ്രശ്നത്തിന്‌ വഴിവയ്ക്കുന്നു. സിൽവർ ലൈൻ പ്രാവർത്തികമാകുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ തോതിലാക്കാൻ സാധിക്കും. 2025 ആകുമ്പോഴേക്കും 2,80,000 ടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന്‌ നിർമാർജനം ചെയ്യാനാകും.

സിൽവർ ലൈന് വേണ്ടി 15 മുതൽ 25 മീറ്റർവരെ വീതിയിലാണ്‌ സ്ഥലം ഏറ്റെടുക്കുന്നത്‌. ആറുവരി ദേശീയപാതയ്ക്ക്‌ ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണ്ടിവരും.

Related posts

സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍; തീയതി നീട്ടി

Aswathi Kottiyoor

കാർബൺ ന്യൂട്രൽ പദ്ധതിയുമായി തിരുവനന്തപുരം വിമാനത്താവളം; നാലു വൈദ്യുതി കാറുകൾ എത്തി; പെട്രോൾ-ഡീസൽ കാറുകൾക്ക് ഇനി വിട

Aswathi Kottiyoor

രണ്ടാം നിരയിൽ നിന്ന് ഒരു നിര മുന്നിലേക്ക്; ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം കെ.പി മോഹനന് |

Aswathi Kottiyoor
WordPress Image Lightbox