Uncategorized

പകൽചൂട് കനക്കും; മൂന്നാറിൽ തൊഴിലാളികൾ ആശങ്കയിൽ

പകല്‍ചൂട് വര്‍ധിച്ചതോടെ മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളും ആശങ്കയിൽ. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതൊടെ ആശങ്ക വർധിച്ചു.

മഴ മാറി രണ്ട് മാസം പിന്നിട്ടതോടെ ഹൈറേഞ്ച് മേഖലയിലും വേനല്‍ കനക്കുകയാണ്. പകല്‍ ചൂട് വര്‍ധിക്കുന്നതാണ് കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധിയായിട്ടുള്ളത്. കാര്‍ഷിക മേഖലക്കൊപ്പം മനുഷ്യരിലും ആശങ്ക ഉയര്‍ത്തി അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉയര്‍ന്ന പകല്‍ ചൂട് മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുമെല്ലാം വെല്ലുവിളിയാവുകയാണ്.

തണലേതുമില്ലാത്തിടത്താണ് പലപ്പോഴുമിവര്‍ക്ക് തൊഴില്‍ ചെയ്യേണ്ടി വരുന്നത്. സൂര്യാതപമേല്‍ക്കുമോയെന്ന ഭിതി തൊഴിലാളികള്‍ക്കുണ്ട്. രാത്രിയില്‍ അന്തരീക്ഷ താപനില താഴുകയും തണുപ്പനുഭവപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ പലപ്പോഴും അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട് മൂന്നാറില്‍. നട്ടുച്ച സമയത്തും മറ്റും പൊള്ളുന്ന പകല്‍ ചൂടിനെ തരണം ചെയ്ത് വേണം ആളുകള്‍ തങ്ങളുടെ തൊഴില്‍ ചെയ്യുവാന്‍. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും സൂര്യാതാപത്തിനും കാരണമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button