24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വായ്പാ വളര്‍ച്ച: ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്
Kerala

വായ്പാ വളര്‍ച്ച: ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

2021-22 കാലയളവില്‍ വായ്പയുടെയും നിക്ഷേപത്തിന്‍റെയും വളര്‍ച്ചാ ശതമാനത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനവു മായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022 മാര്‍ച്ച് അവസാനം മൊത്ത അഡ്വാന്‍സുകളില്‍ 26 ശതമാനം വര്‍ധനയോടെ 1,35,240 കോടി രൂപ ബാങ്ക് ഓഫ് മ ഹാരാഷ്ട്ര രേഖപ്പെടുത്തി.

യഥാക്രമം 10.27 ശതമാനവും 9.66 ശതമാനവും വളര്‍ച്ചയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും തൊട്ടുപിന്നിലുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 16.26 ശതമാനം നിക്ഷേപ വളര്‍ച്ച നേടുകയും 2022 മാര്‍ച്ച് അവസാനം 2,02,294 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

2022 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ച 20 ശതമാനം ഉയര്‍ന്ന് 3,37,534 കോടി രൂപയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേത് 11.04 ശതമാനം ഉയര്‍ന്ന് 17,31,371 കോടിയുമായി.

Related posts

ലഹരിക്കെതിരെ നവകേരള മുന്നേറ്റം

Aswathi Kottiyoor

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ൾ: ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

Aswathi Kottiyoor
WordPress Image Lightbox