Uncategorized

ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയെന്ന റെക്കോർഡ് നേട്ടം; ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം

ചരിത്രപരമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം. ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കി എന്ന റെക്കോർഡും 18 അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടത്തിയ സഭ എന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയ്ക്ക് സ്വന്തം. ഒപ്പം തന്നെ പ്രതിപക്ഷം നിയമനിർമ്മാണ പ്രക്രിയയിൽ നിന്ന് ഏറ്റവും കൂടുതൽ തവണ വിട്ടുതന്ന സഭാ സമ്മേളനവും ഇതുതന്നെ.

2021 മെയ് മൂന്നാം തീയതി രൂപീകൃതമായി 24ആം തീയതി ആദ്യ സമ്മേളനം തുടങ്ങിയ പതിനഞ്ചാം കേരള നിയമസഭ പതിനാറാം സമ്മേളനത്തോടുകൂടിയാണ് അവസാനിച്ചത്. ഒരുപിടി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയ നിയമസഭ സമ്മേളനം എന്ന പ്രത്യേകത കൂടി പതിനഞ്ചാം കേരള നിയമസഭയ്ക്ക് സ്വന്തം. 16 സമ്മേളനങ്ങളിലായി ആകെ 24 ദിനങ്ങൾ ആണ് സഭ സമ്മേളിച്ചത്. ജനകീയ പ്രശ്നങ്ങളെ ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന നിലയിൽ വിവിധ വിഷയങ്ങളിൽ കാമ്പുള്ള ചർച്ചകൾ സഭയിൽ ഉയർന്നുവന്നു

കൂടുതൽ നിയമങ്ങൾ പാസാക്കിയത് പതിനഞ്ചാം കേരള നിയമസഭയാണെന്നത് തികച്ചും അഭിമാനാർഹമായ നേട്ടമാണ്. റോൾ 50 പ്രകാരം സഭ നിർത്തിവക്കണമെന്ന് ക്ഷേത്രത്തിന്മേൽ ചർച്ച നടക്കുന്നത് വളരെ അപൂർവമായി മാത്രമായിരുന്നു. എന്നാൽ അത്തരത്തിലുള്ള 18 നോട്ടീസുകളിന്മേൽ ചർച്ചയ്ക്ക് സാധ്യമാക്കിക്കൊണ്ട് മറ്റൊരു മാതൃക സൃഷ്ടിച്ചുവെന്നും സ്പീക്കർ പറഞ്ഞു.

ഏറ്റവും കൂടുതൽ ദിവസം സഭ ചേർന്ന സമ്മേളനം, ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയ സഭാ സമ്മേളനം, ഇങ്ങനെ ആ നേട്ടങ്ങൾ നീളുന്നു. ഇത്തരത്തിൽ ക്രിയാത്മകമായ സഭാ സമ്മേളനത്തിലാണ്, സർക്കാർ വിരുദ്ധത ഒന്നുകൊണ്ടുമാത്രം നിയമനിർമ്മാണ പ്രക്രിയയിൽ നിന്നടക്കം വിട്ടുനിൽക്കുന്ന സമീപനം പ്രതിപക്ഷം സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button