24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു
Peravoor

ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു

പേരാവൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പേരാവൂര്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ആശവര്‍ക്കര്‍മാരെയും സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം പി ആശക്കുള്ള ആദരവുമാണ് തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിഷബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ എം ഷൈലജ ടീച്ചര്‍, കെ.വി ശരത്ത്, റീന മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ബേബി സോജ, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സി യമുന, കെ.വി ബാബു, യു.വി അനില്‍കുമാര്‍, വി.എം രഞ്ചുഷ, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍ എന്നിവര്‍ സംബന്ധിച്ചു

Related posts

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

Aswathi Kottiyoor

നവകേരളം കർമ്മപദ്ധതി: “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി

Aswathi Kottiyoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor
WordPress Image Lightbox