24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • അങ്കണവാടികളിൽ കളിചിരിക്കാലം; ഇന്ന് പ്രവേശനോത്സവം
kannur

അങ്കണവാടികളിൽ കളിചിരിക്കാലം; ഇന്ന് പ്രവേശനോത്സവം

കണ്ണൂർ : കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടികൾ വീണ്ടും ഉണരുന്നു. ജില്ലയിലെ 2504 അങ്കണവാടികളിലും തിങ്കളാഴ്‌ച പ്രവേശനോത്സവമാണ്. കുരുത്തോലകൊണ്ട്‌ അലങ്കരിച്ചും കളിപ്പാട്ടങ്ങളും വർണക്കടലാസിൽ നിർമിച്ച രൂപങ്ങളുമെല്ലാം കുട്ടികളെ ആകർഷിക്കാനായി ഒരുക്കിയിട്ടുണ്ട്‌. കോവിഡ്‌ ഭീതിയൊഴിഞ്ഞെങ്കിലും അങ്കണവാടികളെല്ലാം മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്‌.

രാവിലെ 9.30 മുതൽ 12.30 വരെയാണ്‌ പ്രവർത്തനം. മോണിറ്ററിങ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമാസം മുമ്പ്‌ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അങ്കണവാടി പ്രവർത്തകരും എ.എൽ.എം.സി അംഗങ്ങളും വീടുകൾ കയറി അങ്കണവാടിയിലേക്ക്‌ എത്തേണ്ട കുട്ടികളുടെ സർവേ എടുത്തു. രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.

എ.എൽ.എം.സി.കളുടെ നേതൃത്വത്തിൽ അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങൾ വികസിപ്പിക്കുകയും ക്ലാസും പരിസരവും പാചകപ്പുരയും ഉപകരണങ്ങളുമെല്ലാം വൃത്തിയാക്കുകയും ചെയ്‌തു. ആദ്യ ദിനം അങ്കണവാടിയിൽ എത്തുന്നവർക്കെല്ലാം മധുരവും പായസവും വിതരണം ചെയ്യാനും എ.എൽ.എം.സി.കൾ സംവിധാനം ഒരുക്കി.

Related posts

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

Aswathi Kottiyoor

മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കാ​ൻ മു​ഖ്യ​മ​ന്തി​ക്ക് നി​വേ​ദ​നം

Aswathi Kottiyoor

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി…………

Aswathi Kottiyoor
WordPress Image Lightbox