Uncategorized

‘സാധനം കയ്യിലുണ്ട്, ഒന്നും ചെയ്യാൻ കഴിയില്ല’; കോഴിക്കോട്ടെ യുവാവിന്റെ വെല്ലുവിളി, നിസ്സഹായരായി എക്സെെസ്

കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് യുവാവ്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. മിസ്റ്റർ ബുദ്ധൻ എന്നാണ് ഇയാളുടെ അക്കൗണ്ടിന്റെ പേര്.

ലഹരിമരുന്ന് പരസ്യമായി പ്രദർശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമാണ് ഇയാളുടെ വെല്ലുവിളി. ലഹരി കൈവശമുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് യുവാവിന്റെ വെല്ലുവിളി. എന്നാൽ ചെറുപ്പക്കാരന്റെ അക്കൗണ്ട് നിരീക്ഷണത്തിലുണ്ടെന്നും യുവാവിനെ അറസ്റ്റ് ചെയ്യാൻ പരിമിതിയുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളുടെ പക്കൽ നിന്ന് ലഹരി കണ്ടെടുത്തിട്ടില്ല എന്നതാണ് പരിമിതിയുടെ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button