ഭഗവാനേ…അടുത്ത ഉത്സവത്തിനു മുൻപ് അമ്മായിയമ്മയെ മുകളിലേക്കെടുക്കണേ.. കാണിക്കപ്പെട്ടിയിൽ കുറിപ്പ്

ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകൾ അമ്പലത്തിൽ പോയി പ്രാർത്ഥന നടത്തുന്നത്. എന്നാൽ കർണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തിൽ പ്രാർത്ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാർത്ഥനക്കുറിപ്പ് എഴുതിയിട്ടത്.
ഹുളികന്ദേശ്വര ക്ഷേത്രം അധികാരികൾ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേർത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. ‘എൻ്റെ പൊന്നു ഭഗവാനേ എൻ്റെ വേദനകൾ ഇല്ലാതാക്കണമേ… അടുത്ത ഉത്സവത്തിനു മുൻപ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’-എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
കുറിപ്പിൽ പേരോ വിവരങ്ങളോ ഇല്ലാത്തതിനാൽ തന്നെ ഈ കുറിപ്പെഴുതിയത് മകന്റെ ഭാര്യയാണോ മകളുടെ ഭർത്താവാണോയെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന്റെറെ ചരിത്രത്തിൽ തന്നെ കാണിക്കപ്പെട്ടിയിൽ ഒരാളുടെ മരണത്തിനായി ഇങ്ങനെയൊരു പ്രാർത്ഥനാക്കുറിപ്പ് കാണുന്നത് ഇതാദ്യമായാണെന്നും ക്ഷേത്രം അധികാരികൾ പറയുന്നു.




