24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ജപ്പാന്‍
Kerala

ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ജപ്പാന്‍

ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ജപ്പാന്‍.പ്രതിരോധ നിര്‍മാണരംഗത്ത് ഇന്ത്യ-ജപ്പാന്‍ ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം. സൈനികോപകരണ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ 2023 മാര്‍ച്ച് മാസത്തോടെ ജപ്പാന്‍ ഇളവു വരുത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടോക്യോയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജപ്പാന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ, സൈനികോപകരണ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്താന്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Related posts

കണ്ണൂരിൽ കഴിഞ്ഞവർഷം 2177 മയക്കുമരുന്ന് കേസുകൾ

Aswathi Kottiyoor

ഡോ. വന്ദന ദാസ് കൊലക്കേസ്; ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു

Aswathi Kottiyoor

നേപ്പാളില്‍ യാത്രാവിമാനം കാണാതായി; തകര്‍ന്നതായി സംശയം

Aswathi Kottiyoor
WordPress Image Lightbox