24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ്രധാന രേഖകളെല്ലാം ഇനി വാട്‌സാപ്പില്‍; ഡിജിലോക്കര്‍ സംവിധാനം
Kerala

പ്രധാന രേഖകളെല്ലാം ഇനി വാട്‌സാപ്പില്‍; ഡിജിലോക്കര്‍ സംവിധാനം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഡിജിലോക്കര്‍ സേവനത്തിന് വാട്‌സാപ്പും കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കര്‍. പൗരന്മാരുടെ വിവിധ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒരു ആപ്പില്‍ ലഭിക്കുന്ന സംവിധാനം, പൗരന്മാരുടെ ‘ഡിജിറ്റല്‍ ശാക്തീകരണം’ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്. ഡിജിലോക്കര്‍ സിസ്റ്റത്തില്‍ നല്‍കിയിരിക്കുന്ന രേഖകള്‍ യഥാര്‍ത്ഥ ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു.

”പൗരന്മാര്‍ക്ക് ഇപ്പോള്‍ വാട്ട്സ്ആപ്പിലെ മൈ ജിഒവി (MyGov) ഹെല്‍പ്പ്ഡെസ്‌കില്‍ ഡിജിലോക്കര്‍ സേവനങ്ങള്‍ ലഭിക്കും. കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നതിന് വാട്ട്സ്ആപ്പില്‍ മൈ ജിഒവി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന പൗര സേവനമായിരിക്കും ഡിജിലോക്കര്‍ (Digilocker) കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

‘പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സര്‍ക്കാര്‍ സേവനങ്ങളും പൗരന്മാരുടെ വിരല്‍ത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്ട്സ്ആപ്പിലെ മൈ ജിഒവി ഹെല്‍പ്പ് ഡെസ്‌കെന്ന് വാര്‍ത്ത കുറിപ്പ് പറയുന്നു.

രാജ്യത്തുടനീളമുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് +91 9013151515 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ‘നമസ്തേ’ അല്ലെങ്കില്‍ ‘ഹായ്’ അല്ലെങ്കില്‍ ‘ഡിജിലോക്കര്‍’ അയച്ച് ചാറ്റ്‌ബോട്ട് ഉപയോഗിക്കാം.

Related posts

ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

നിര്യാതനായി

Aswathi Kottiyoor

ട്രെ​യി​നിലെ സു​ര​ക്ഷ: ഹൈ​ക്കോ​ട​തി ഇടപെട്ടു

WordPress Image Lightbox