Uncategorized

വിമാനാപകടത്തിൽ ദുരൂഹത’: അജിത് പവാറിന്‍റെ മരണത്തിൽ സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്; സംശയങ്ങൾ ഉയർത്തി രോഹിത് പവാർ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച വിമാനാപകടത്തിൽ സുതാര്യവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അപകടത്തിൽ ദുരൂഹതകളുണ്ടെന്ന കുടുംബത്തിന്റെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആവശ്യം. മുംബൈയിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളെ കണ്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൈലറ്റ് പ്രതികരിച്ചത്. അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ച സാഹചര്യത്തിൽ സർക്കാർ വിശ്വസനീയമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അജിത് പവാറിന്റെ അനന്തരവനായ എൻസിപി നേതാവ് രോഹിത് പവാർ അപകടവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഉയർത്തി രംഗത്തെത്തി. ഇന്ധനം നിറയ്ക്കലിലും ലാൻഡിംഗ് തീരുമാനങ്ങളിലും സംശയം ഉന്നയിച്ച് വ്യോമയാന മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് എൻസിപി നേതാവ് രോഹിത് പവാർ രംഗത്തെത്തിയത്.

അപകടത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന ആവശ്യം ശക്തമാകുന്നതിനിടെ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന നടപടികളിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ മേഖലയും പൊതുസമൂഹവും ഉറ്റുനോക്കുന്നത്. വിമാനാപകടത്തിലെ ദുരൂഹതകൾ നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button