ഇരിട്ടി :മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ മണ്ഡലം നവകേരള സദസ്സിന് ഇരിട്ടി ഒരുങ്ങി. ഇന്ന് ഉച്ചക്ക് മൂന്നരയ്ക്ക് തവക്കൽ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് സദസ്. പതിനായിരങ്ങൾ അണിനിരക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ ഇരിട്ടിയിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിയന്ത്രണങ്ങളും പോലീസ് നേരത്തെ തന്നെ പൊതുജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയിലാണ് വേദി. ഡോഗ്സ് സ്ക്വാഡും ബോംബ് സ്ക്വാഡ് അടക്കം സമ്മേളന നഗരിയിലും വേദിയിലും പരിശോധന നടത്തി. കലോത്സവ ജേതാക്കൾ അണിനിരക്കുന്ന ഒപ്പന, മാർഗംക ളി, മോഹിനിയാട്ടം, നവകേരളീയം നൃത്തസംഗീതശിൽപ്പം, ഗോത്രകലാ വിഭാഗത്തിന്റെ വായ്ക്കകാരി. നാടൻ കലാമേള തുടങ്ങി വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോ ടെയാണ് തുടക്കമാകുക. ഉച്ചക്ക് രണ്ടുമുതൽ 20 കൗണ്ടറു കളിലായി പരാതികളും നിവേദനങ്ങളും സ്വീകരിക്കും.
മട്ടന്നൂർ മണ്ഡലം സദസ്സിനുശേഷം മുഖ്യമന്ത്രിയും മന്ത്രി മാരും എത്തുന്നതോടെ ഇരിട്ടി സദസ്സിന് തുടക്കമാകും. നവ കേരളസദസ്സിന്റെ ജില്ലയിലെ പര്യടനം ഇന്ന് ഇരിട്ടിയിൽ സമാപിക്കും. വയനാട് ജില്ലയിലാണ് വ്യാഴാഴ്ച നവകേരള സദസ്.