Uncategorized

ഇരിട്ടി ടൗണിൽ മരങ്ങൾക്കുനേരേ വീണ്ടും അതിക്രമം

ഇരിട്ടി : ടൗണിലെ വിവിധ ഇടങ്ങളിലുള്ള തണൽമരങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ അതിക്രമം വീണ്ടും. ഇരട്ടി പഴയപാലം റോഡ് അരികിലെ കൂറ്റൻ തണൽമരമാണ് കഴിഞ്ഞദിവസം തീയിട്ട് ഉണക്കാനുള്ള ശ്രമമുണ്ടായത്. ഉണങ്ങിയ മരത്തടികളും മാലിന്യങ്ങളും മരത്തിൻ്റെ ചുവട്ടിൽ കൂട്ടിയിട്ട് തീയിട്ട് ഉണക്കാനുള്ള ശ്രമമാണ് ഉണ്ടായത്. രണ്ടാഴ്‌ച മുൻപ് ഇരിട്ടി ബസ്സ്റ്റാൻഡിലും മേലെ സ്റ്റാൻഡിലുമായി മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയും തടിയിൽ ദ്വാരമുണ്ടാക്കിയും മറ്റും ഉണക്കാനുള്ള ശ്രമമുണ്ടായിരുന്നു. പരിസ്ഥിതിസംഘടനകളുടെ എതിർപ്പിനിടെയാണ് മരങ്ങൾക്ക് നേരേ അതിക്രമം തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button